കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ചു. ഇപ്പോൾ കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് യു പ്രതിഭയുടെ മകനെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
