കണ്ണൂര്‍ കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിൽ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത്. പറമ്പ് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. എരഞ്ഞോളിയിലെ സ്ഫോടനത്തിന് പിന്നാലെ കണ്ണൂരിലെങ്ങും വ്യാപക തിരച്ചിലാണ് നടന്നുവന്നിരുന്നത്.