പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് ജൂപ്പിറ്റര്‍ 110 മോഡല്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. ഐ.ഒ.ജി അസിസ്റ്റോടുകൂടിയ നെക്സ്റ്റ് ജെന്‍ ലൈറ്റ് വെയ്റ്റ്, കോംപാക്ട്, ടോര്‍ക്കും മെച്ചപ്പെട്ട ഇന്ധനക്ഷമതയും ജൂപ്പിറ്റര്‍ 110ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ജൂപ്പിറ്റര്‍ 125ന് സമാനമായി ഡ്യൂവല്‍ ഹെല്‍മറ്റ് അണ്ടര്‍ സീറ്റ് സ്റ്റോറേജും മുന്‍വശത്തെ ഇന്ധനംനിറയ്ക്കാനുള്ള സൗകര്യം, വിശാലമായ ഫ്ലോര്‍ബോര്‍ഡ് സ്പേസ് എന്നിവ പുതിയ പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 6 മുതല്‍ 10 ശതമാനം കൂടുതല്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് നിറങ്ങളിലായി വിപണിയിലെത്തുന്ന സ്കൂട്ടറിന് 80,680 രൂപയാണ് എക്സ് ഷോറും വില. ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്സി, ഡിസ്ക് എസ്എക്സി എന്നീ നാല് വേരിയന്റുകളില്‍ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും സ്കൂട്ടര്‍ ലഭ്യമാകും.
ടി.വി.എസ് ജൂപ്പിറ്റര്‍ 110 കേരള വിപണിയില്‍
