ഗാസ സമാധാന ചർച്ച വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.ട്രംപ് മുന്നോട്ടുവച്ച 20 ഇന നിർദ്ദേശങ്ങളിലാണ് ഇസ്രയേലും ഹമാസും തമ്മിൽ ഈജിപ്തിൽ ചർച്ച നടക്കുക. മധ്യസ്ഥത ചർച്ചക്കായി നിയോഗിക്കപ്പെട്ടവരോട് കാര്യങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ വിജകരമായി പുരോഗമിക്കുകയാണ്, ആദ്യ ഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. അമേരിക്കക്ക് പുറമെ ഈജിപ്ത്, ഖത്തർ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ഗാസ സമാധാന ചർച്ച വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്ന് ട്രംപ്
