ക്ഷേമ പെൻഷൻ കിട്ടാതായതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങിയ മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭിച്ചു. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തുടങ്ങിയവർ അടിമാലിയിലെത്തി ഇവരെ സന്ദർശിച്ചിരുന്നു. കൂടാതെ നിരവധി പേർ സഹായ വാഗ്ദാനവുമായി മറിയക്കുട്ടിയെ സമീപിക്കുകയും ചെയ്തിരുന്നു.
മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക കൈമാറി
