ഇഷ്കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ടോവിനോ തോമസ്. ‘നരിവേട്ട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റും ‘ഇന്ത്യന്‍ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും കൊച്ചിയില്‍ നടന്നു. ടോവിനോ തോമസ് ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന് ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ഷൂട്ട് പൂര്‍ത്തിയാക്കും. ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ സിനിമ കമ്പനി’ രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്.
‘നരിവേട്ട’ ചിത്രത്തില്‍ ടോവിനോക്കൊപ്പം ചേരനും
