7 5

മഴക്കാലത്ത് വിറ്റാമിന്‍ ഡി കുറവ് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മതിയായ ഉറക്കം ലഭിച്ചിട്ടും ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി കുറവാകാം. കൈ-കാല്‍, നടുവ്, മുട്ട് എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ വേദന അനുഭവപ്പെടുന്നത് ശ്രദ്ധിക്കണം. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട്, ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും പേശികള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുക. ജലദോഷം, പനി, വൈറല്‍ അണുബാധകള്‍ എന്നിവ പതിവായി വരുന്നത് പ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയായിരിക്കാം. കാരണമില്ലാതെ വിഷമം, ഉത്കണ്ഠ, ഉത്സാഹക്കുറവ് എന്നിവ ചിലരില്‍ വിറ്റാമിന്‍ ഡി കുറവുമായി ബന്ധപ്പെട്ടിരിക്കും. മുറിവുകള്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയം എടുത്ത് ഭേദമാകുന്നുണ്ടെങ്കില്‍ പരിശോധന നടത്തുന്നത് നല്ലതാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍, പോഷകക്കുറവ് തുടങ്ങിയവയ്‌ക്കൊപ്പം വിറ്റാമിന്‍ ഡി കുറവും ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകാം. മഴക്കാലത്ത് സൂര്യപ്രകാശം ലഭിക്കാന്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക. കൊഴുപ്പുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞ, കൂണ്‍, പാല്‍, തൈര്, കാല്‍സ്യം അടങ്ങിയ ഭക്ഷണവും കഴിക്കുക, ശരീരഭാരം നിയന്ത്രിക്കുക. അമിതവണ്ണമുള്ളവരില്‍ വിറ്റാമിന്‍ ഡി കുറവ് കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും സഹായിക്കും. സപ്ലിമെന്റുകള്‍ ആവശ്യമായാല്‍ മാത്രം ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *