കുട്ടികളെ മനസ്സിലാക്കാന്‍ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങള്‍ എന്നിവ വളര്‍ത്താനുള്ള സമഗ്രമാര്ഗങ്ങള് ഇതില്‍ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാര്‍, അധ്യാപകര്‍ എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്തകം നിര്‍ദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാര്‍ക്കുകള്‍ക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും ഈ പുസ്തകം ഒരു പ്രചോദനമായിരിക്കും. ‘മനസ്സിന്റെ നിറങ്ങള്‍’. ഡോ. അബ്ദുള്‍ സത്താര്‍ എം.കെ. എച്ച്ആന്‍ഡ്സി ബുക്സ്. വില 142 രൂപ.
മനസ്സിന്റെ നിറങ്ങള്‍
