ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനായി നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലര് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. അതേസമയം ഡ്രൈവിങ് പരിഷ്കരണവുമായി മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. സര്ക്കുലര് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്ജിയില് വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്, ഹര്ജിയില് ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്ക്കുലര് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കിയത്.
ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറിന് സ്റ്റേ ഇല്ല
