കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന 24 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകങ്ങളില്‍ ആഹ്ലാദമുണ്ട്. പുസ്തകങ്ങളില്‍ കാഴ്ചയുണ്ട്. അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം. നല്ലവരാകാം. ബാലമനസ്സുകളില്‍ അത്ഭുതവും ആനന്ദവും വിജ്ഞാനവും വിടര്‍ത്തുന്ന ഈ കഥകള്‍ അവരെ രസിപ്പിക്കും. അതുവഴി നന്മയില്‍ വളരാനും നല്ലവരാകാനുമുള്ള വഴി അവര്‍ക്ക് തുറന്നു കിട്ടുകയും ചെയ്യും. ‘തേന്‍കുറിഞ്ഞിയും രാജകുമാരനും’. സിപ്പി പള്ളിപ്പുറം. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.