പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ഇന്നലെ നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് വനിത ബിൽ അവതരിപ്പിച്ചത്. ഇന്ന് ബില്ലിന്മേൽ ലോക്സഭയിൽ ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന.ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അതോടൊപ്പം പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നാക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു.
വനിത സംവരണ ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും
