https://www.youtube.com/watch?v=ZmbHw2r3wxU
ബിബിന്‍ ജോര്‍ജ് നായകനായി ക്യാമ്പിങ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ‘കൂടല്‍’ ട്രെയിലര്‍ എത്തി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേര് ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരായുടെ ആദ്യ സിനിമ കൂടിയായ ‘കൂടല്‍’ സംവിധാനം ചെയ്തത് ഷാനു കക്കൂര്‍,ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ്. ത്രില്ലര്‍ മോഡലില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മാണം ജിതിന് കെ വി. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന് പോള്‍, വിജയകൃഷ്ണന്, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സൊനാരാ, റിയ ഇഷ, ലാലി പി.എം., അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജൂണ്‍ 27ന് ചിത്രം തിയറ്റുകളില്‍ എത്തുന്നു.