രാജ്യത്ത് രണ്ടുവര്‍ഷത്തിനിടെ ജിഎസ്ടി വെട്ടിപ്പുകളുടെ മൊത്തം മൂല്യം ഇരട്ടിയിലേറെയായെന്ന് കേന്ദ്രം. 2022-23ല്‍ 1.01 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പുകളാണ് കണ്ടെത്തിയിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) അത് 2.23 ലക്ഷം കോടി രൂപയായെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് വ്യക്തമാക്കി. 2023-24ല്‍ കണ്ടെത്തിയ 2.02 ലക്ഷം കോടി രൂപയേക്കാള്‍ 10% അധികവുമാണ് കഴിഞ്ഞവര്‍ഷത്തേത്. ജിഎസ്ടി, കസ്റ്റംസ് നികുതി വെട്ടിപ്പുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി റീഫണ്ട് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് വേഗത്തിലായെന്ന് കേന്ദ്രം വ്യക്തമാക്കി. 60-ദിവസപരിധിക്കുള്ളില്‍ തന്നെ 85% ക്ലെയിമുകളും തീര്‍പ്പാക്കി. നികുതിദായകരുടെ പരാതികള്‍ പരിഹരിക്കാനെടുക്കുന്ന സമയം 21 ദിവസത്തില്‍ നിന്ന് 9 ദിവസമായി കുറഞ്ഞെന്നും സിബിഐസി വ്യക്തമാക്കി.
ജിഎസ്ടി വെട്ടിപ്പുകള്‍ ഇരട്ടിയിലേറെയായി
