മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ മാറ്റുന്നത് ബന്ദിപ്പൂരിലേക്ക് .
തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് തയ്യാറായിക്കഴിഞ്ഞു . കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.രണ്ട് തവണ ആനയെ മയക്കുവെടി വച്ചു. നാല് തവണ ശ്രമം നടത്തിയെങ്കിലും രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കിയാനകൾ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് കൊമ്പന് പുറത്തേക്ക് പോകാൻ വഴിയൊരുക്കുകയാണ്.തണ്ണീർക്കൊമ്പൻ മാനന്തവാടി ടൗണിലെത്തിയിട്ട് 14 മണിക്കൂർ പിന്നിട്ടു.
മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ മാറ്റുന്നത് ബന്ദിപ്പൂരിലേക്ക്
