മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്റെ പെട്രോള്‍ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ കമ്പനി ഇപ്പോള്‍ സ്വിഫ്റ്റ് സിഎന്‍ജി മോഡലും പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം സെപ്റ്റംബര്‍ 12ന് ലോഞ്ച് ചെയ്യും. പെട്രോള്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, സിഎന്‍ജി വേരിയന്റിന് 80,000 മുതല്‍ 90,000 വരെ വില കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ 2024 സ്വിഫ്റ്റ് മോഡലിന്റെ എക്‌സ്-ഷോറൂം വില 8.34 ലക്ഷം രൂപ മുതല്‍ 13.98 ലക്ഷം രൂപ വരെയാണ്.