വിഷു റിലീസ് ആയെത്തി തിയറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശത്തിലെ ഗാനങ്ങളും തിയറ്ററുകളില്‍ ആവേശം വിതറിയിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ശ്രദ്ധേയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച ‘ജാഡ’ എന്ന ഗാനമാണിത്. വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ആലാപനം ശ്രീനാഥ് ഭാസി. ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമാണിത്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകള്‍ മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാര്‍ഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്ലോട്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് വിദ്യാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ താഹിറാണ് നിര്‍വ്വഹിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *