നീറ്റ് പരീക്ഷാ പരാതിയില്‍ ഗ്രേസ് മാര്‍ക്ക് പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി കെ.സഞ്ജയ് മൂര്‍ത്തി അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതികളും പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടിയത് 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കിയതിനാലെന്ന് എന്‍ടിഎ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതോടൊപ്പം നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഐ.എം.എ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന. വീണ്ടും പരീക്ഷ നടത്തി സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്കി. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയിലും മൂല്യനിര്‍ണയത്തിലും ക്രമക്കേട് നടന്നെന്ന ആരോപണം ബലപ്പെടുത്തുന്ന കാരണങ്ങള്‍ നിരത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജൂനിയര്‍ ഡോക്ടേഴ്സ് നെറ്റ്വർക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കത്ത് നല്കി.
നീറ്റ് പരീക്ഷാ പരാതിയില്‍ ഗ്രേസ് മാര്‍ക്ക് പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിച്ചെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി
