സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വിവാഹ ആവാഹന’ത്തിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു. നിരഞ്ജ് മണിയന്‍പിള്ള രാജു നായകനായി എത്തുന്ന ചിത്രം മനോഹരമായൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്.
അമല്‍ നീരദ് ഒരുക്കിയ ‘ബിഗ് ബി’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ബിലാല്‍’. ‘ബിലാല്‍ ജോണ്‍ കുരിശിങ്കല്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രവുമായി മാറി. 2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവര്‍ ട്വീറ്റ് ചെയ്യുന്നു. ‘ബിഗ് ബി’ 2007ലാണ് റിലീസ് ചെയ്തത്. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തില്‍ പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) 272.35 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാംപാദത്തിലാണ് കമ്പനി നഷ്ടം കുറിക്കുന്നത്. ജൂണ്‍പാദത്തില്‍ 1992 കോടി രൂപയായിരുന്നു നഷ്ടം. 2021ലെ രണ്ടാംപാദത്തില്‍ ഐ.ഒ.സി 6,360.05 കോടി രൂപയുടെ ലാഭം നേടിയിരുന്നു. കഴിഞ്ഞപാദത്തില്‍ ഐ.ഒ.സിയുടെ പ്രവര്‍ത്തനവരുമാനം 1.69 ലക്ഷം കോടി രൂപയില്‍ നിന്ന് 2.28 ലക്ഷം കോടി രൂപയിലെത്തി.
രാജ്യത്തെ തന്നെ മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 31 ശതമാനം വരുമാന വളര്‍ച്ച. 10,659 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. പക്ഷേ വരുമാനം കൂടിയിട്ടും ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ എന്നിവ കാരണം കമ്പനിയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനിയുടെ അറ്റ നഷ്ടം 51 ശതമാനമാണ്. അതായത് 4,362 കോടി രൂപ.ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ ആക്സസിന്റെ ഡാറ്റ പ്രകാരം 10,477 കോടി രൂപയാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം. ഫ്‌ലിപ്കാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയുടെ പ്രവര്‍ത്തന വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 45 ശതമാനമായി ഉയര്‍ന്നു. അതായത് 3501.2 കോടി രൂപയായി മാറി.
ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍- സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ് അവരുടെ ആഗോള വിപുലീകരണ പ്രവര്‍ത്തികളുടെ ഭാഗമായി ഫിലപ്പൈന്‍സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മുന്‍നിര ഓട്ടോമോട്ടീവ് ഗ്രൂപ്പായ ടെറാഫേമ മോട്ടോഴ്‌സ് കോര്‍പ്പറേഷനു(ടിഎംസി)മായി ചേര്‍ന്നാണ് ആഗോളതലത്തില്‍ ഇന്ത്യന്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നത്. ഫിലപ്പൈന്‍സിലെ ലഗൂണയില്‍ സ്ഥിതി ചെയ്യുന്ന, നിലവിലെ അത്യാധുനിക പ്രിന്‍സിപ്പല്‍ മാനുഫാക്ചറിങ് ഫെസിലിറ്റിയില്‍, പുതുതായി 29000 ചതുരശ്രമീറ്ററിന്റെ അസംബ്ലി സൗകര്യം കൂടി സ്ഥാപിക്കും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ, പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സമ്പത്തോ പദവിയോ സ്ഥാനമാനങ്ങളോ അല്ല സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളാണ് മനുഷ്യസത്തയുടെ അടിസ്ഥാന മൂല്യമെന്ന് ഉദ്‌ഘോഷിക്കുന്ന എന്‍ ശശിധരന്റെ അപൂര്‍വ്വ സുന്ദരമായ ലേഖന സമാഹാരം. ‘വാക്കില്‍ ചരിത്രം’. എന്‍ ശശിധരന്‍. ജിവി ബുക്‌സ്. വില 212 രൂപ.
കടുത്ത സമ്മര്‍ദ്ദത്തില്‍ ദീര്‍ഘ സമയമുള്ള ജോലി വിഷാദരോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ആഴ്ചയില്‍ തൊണ്ണൂറോ അതിലധികമോ മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിഷാദത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യത മൂന്നിരട്ടിയാണ്. കൂടുതല്‍ സമയം ജോലിചെയ്യുന്നവരുടെ രോഗലക്ഷണങ്ങളും തീവ്രമായിരിക്കും. തെറാപ്പി ആവശ്യമായ കഠിനമായ വിഷാദലക്ഷണങ്ങളാണ് ഇവരില്‍ കണ്ടുവരുന്നതെന്നും പഠനത്തില്‍ പറയുന്നു. മിഷി?ഗണ്‍ ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ഐസന്‍ബെര്‍ഗ് ഫാമിലി ഡിപ്രഷന്‍ സെന്ററിന്റെ ഇന്റേണ്‍ ഹെല്‍ത്ത് സ്റ്റഡിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 17,000 മെഡിക്കല്‍ ഗ്രാജുവേറ്റുകളെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. 40 മുതല്‍ 45 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരുടെ വിഷാദ ലക്ഷണങ്ങള്‍ 1.8 പോയിന്റും, 90 മണിക്കൂറിനു മുകളിലുള്ളവരുടേത് 5.2 പോയിന്റുമാണെന്ന് പഠനത്തില്‍ കണ്ടെത്തി.