അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തില്‍, ‘ശ്രീറാം, ജയ് ഹനുമാന്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അണ്‍ടോള്‍ഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം സുരേഷ് ആര്‍ട്സ് ആണ് നിര്‍മ്മിക്കുന്നത്. രാമായണം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അവധൂതാണ് സംവിധായകന്. ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകന് ഉദ്ദേശിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് കെ എ സുരേഷിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ആര്‍ട്സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ്. സുരേഷ് ആര്‍ട്സിന്റെ ബാനറില്‍ കെ എ സുരേഷ് നിര്‍മ്മിക്കുന്ന ‘ശ്രീറാം, ജയ് ഹനുമാന്’ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തുന്ന ഒരു പാന്‍-ഇന്ത്യന്‍ സിനിമയാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
‘ശ്രീറാം, ജയ് ഹനുമാന്’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
