കളമശേരി സ്ഫോടനത്തിന് പിന്നിൽ ഡൊമനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ സ്ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം തമ്മനം സ്വദേശിയാണ് ഡോമിനിക് മാർട്ടിൻ.
കളമശേരി സ്ഫോടനത്തിന് പിന്നിൽ ഡൊമനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു
