ചുവരെഴുത്തുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്, എന്നാൽ തൃശ്ശൂരിൽ സ്ഥാനാർഥിയുടെ പേരെഴുതിയുള്ള ചുവരെഴുത്ത് ആവർത്തിച്ചാൽ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പ്രതാപന് തുടരും പ്രതാപത്തോടെ, നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക എന്നെല്ലാമുള്ള ചുവരെഴുത്ത് എളവള്ളിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ എളവള്ളിയിലെ ചുവരെഴുത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എന്‍ പ്രതാപന് പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.