അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങ് ബിജെപി രാഷ്ട്രീയപരിപാടിയാക്കിയെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്നും വിട്ടുനില്‍ക്കും. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചടങ്ങില്‍ പങ്കെടുക്കില്ല. മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സര്‍വമത റാലിയില്‍ പങ്കെടുക്കും. കേജ്‌രിവാള്‍ ഡല്‍ഹിയില്‍ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചേക്കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും വ്യക്തമാക്കിയിട്ടുണ്ട്.