ബിജെപി നേതാവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലറുമായിരുന്ന കെ.അനില്‍കുമാറിന്റെ ആത്മഹത്യ വളരെ വേദനയുണ്ടാക്കുന്നതാണെന്നും പ്രശ്നങ്ങളെക്കുറിച്ച് അനിൽകുമാര്‍ ആരോടും പറഞ്ഞിരുന്നില്ലെന്നും മേയര്‍ ആര്യാ രാജേന്ദ്രൻ. സഹകരണസംഘത്തിലെ പ്രതിസന്ധി അനിൽകുമാര്‍ സൂചിപ്പിച്ചിരുന്നു ആരോഗ്യപരമായ പ്രശ്നങ്ങൾ അനിൽകുമാറിനെ അലട്ടിയിരുന്നു പലപ്പോഴും വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് ഇത്രയധികം പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നതായി അറിഞ്ഞതെന്നും മേയർ പറഞ്ഞു . ആരോഗ്യപരമായി ക്ഷീണിതനായിരുന്നുവെന്ന് പറഞ്ഞിരുന്നു. കൗണ്‍സിലിന് വരാത്തതിനെതുടര്‍ന്ന് പലപ്പോഴും വിളിച്ച് സംസാരിച്ചിരുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു.
അനില്‍കുമാർ തന്റെ പ്രശ്നങ്ങളെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ
