മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.
അതോടൊപ്പം മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ തുടർന്നുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.