സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇന്നും അടിയന്തരപ്രമേയം ഒഴിവാക്കി.തുടർന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.ഈ മാസം 30 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരുന്നത്. ജനുവരി 23 ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച കേരള നിയമസഭയുടെ സമ്മേളനം 21 ദിവസത്തെ സിറ്റിങ്ങ് പൂർത്തിയാക്കി ഇന്ന് അവസാനിപ്പിച്ചു.