ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി, ഗൂഗ്ള്‍ ജെമിനി 2.5 പ്രോയുടെ പരീക്ഷണാത്മക പതിപ്പ് സൗജന്യമായി ഉപയോഗിക്കാനാകും. മുമ്പ് ജെമിനി അഡ്വാന്‍സ്ഡ് സബ്സ്ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ മോഡലിന്റെ ആക്സസ് ലഭ്യമായിരുന്നത്. ഗൂഗ്ള്‍ സ്റ്റുഡിയോ, ജെമിനി ആപ്പ് എന്നിവ വഴി ജെമിനി 2.5 പ്രോ ഉപയോഗിക്കാം. കൂടാതെ, വെര്‍ട്ടെക്സ് എ.ഐയുമായി കൂടുതല്‍ സംയോജിപ്പിക്കാനുള്ള പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. ജെമിനി 2.5 മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത ഡാറ്റ പ്രോസസ്സിങിന്റെ കാര്യക്ഷമതയാണ്. വ്യത്യസ്ത തരം ഡാറ്റ തടസ്സമില്ലാതെ കൈകാര്യം ചെയ്യാനുള്ള കഴിവ് ഈ മോഡലിനെ മികച്ചതാക്കുന്നു. മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, ജെമിനി 2.5 പ്രോ ഘട്ടം ഘട്ടമായുള്ള പ്രോസസ്സിങ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗൂഗ്ള്‍ വ്യക്തമാക്കുന്നതുപോലെ, കോഡിങ്, ഗണിതം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ എ.ഐ യുടെ പ്രകടനം മെച്ചപ്പെടുത്താനാകും. ജെമിനി 2.5 പ്രോയുടെ ഈ പുതിയ സൗജന്യ ആക്സസ്, സാധാരണ ഉപയോക്താക്കള്‍ക്ക് എ.ഐ യുമായി കൂടുതലായി സംവദിക്കാനുള്ള അവസരം ലഭിക്കും.
ജെമിനി 2.5 പ്രോ സൗജന്യമായി ഉപയോഗിക്കാം
