കേരളത്തിൽ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ആശാ പ്രവർത്തകർ കേരളത്തിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണെന്നും അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേക്ഷിച്ചു, ആശാ പ്രവർത്തകരുടെ പോരാട്ടം ഞങ്ങളുടെത് കൂടിയാണെന്നും ആശ വർക്കർമാരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. അതോടൊപ്പം വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച.
ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി
