പ്രതിഷേധ സമ്മേളനം കണക്കിലെടുത്ത് സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി അഞ്ചിനു തന്നെ അവതരിപ്പിക്കാൻ തീരുമാനം. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി ഫെബ്രുവരി 15 ന് സമ്മേളനം പിരിയും. മാർച്ച് 27 വരെയാണ് നേരത്ത നിശ്ചയിച്ചിരുന്നത്. കാര്യോപദേശക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് രൂക്ഷമായ തർക്കം നടന്നു. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻ പറഞ്ഞപ്പോള്‍ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു, ആ മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ട എന്ന് പിണറായി പറഞ്ഞപ്പോള്‍ ഈ മാതിരി വാർത്തമാനം ഇങ്ങോട്ടും വേണ്ടെന്നായിരുന്നു സതീശന്റെ മറുപടി. തുടർന്ന് കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
നിയമ സഭ സമ്മേളനം ഫെബ്രുവരി 15 ന് അവസാനിക്കും
