രാഹുല്‍ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് റിലീസ് ആയി. സുധീര്‍ കരമന, ബിജുക്കുട്ടന്, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, ജോമോന് ജോഷി, നെല്‍സണ്‍, റിയാസ്, കുട്ടി അഖില്‍, മനു വര്‍മ, സാബു, നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. എല്‍ ത്രി എന്റര്ടെയ്ന്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിര്‍വഹിക്കുന്നു. അനില്‍ പനച്ചൂരാന്, സന്തോഷ് പേരാളി, കെ സി അഭിലാഷ്, രാഹുല്‍ കൃഷ്ണ എന്നിവരുടെ വരികള്‍ക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകര്‍ ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാല്‍, ഇഷാന് ദേവ്, ജോസ് സാഗര്‍, അന്‍വര്‍ സാദിഖ് എന്നിവര്‍. ലിജു രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒമ്പത് ആക്ഷന്‍ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.
‘അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍’ ട്രെയ്ലര്
