പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എസ്.എഫ്.ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും, ഈ സംഭവങ്ങൾക്കെല്ലാം ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകർ കൂട്ടുനിന്നത് വളരെ ഗൗരവമുള്ളതാണെന്നും കത്തില്‍ പറയുന്നു. അതോടൊപ്പം സിദ്ധാർത്ഥന്റെ മരണം കൊലപാതകമാണെന്നും, പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമം നടത്തുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.