ഊന്നുകൽ എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ കുട്ടമ്പുഴ പൊലീസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തു. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി സബ് ജയിലിൽ ഹാജരാക്കി. അർജ്ജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്.
അർജുൻ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു
