ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ 100 യൂണിറ്റ് വൈദ്യുതി സർക്കാർ സൗജന്യമാക്കി. ആദ്യ 100 യൂണിറ്റിന് ഈ മാസം 1 മുതൽ പണം നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. വിലക്കയറ്റ ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങളോട് സംവദിച്ചതിൽ നിന്നും വൈദ്യുതി ബില്ലുകളിൽ നൽകുന്ന ഇളവിൽ മാറ്റം വേണമെന്ന അഭിപ്രായമുയർന്നിരുന്നു.പൊതു അഭിപ്രായം കണക്കിലെടുത്താണ് ഈ വലിയ തീരുമാനം കൈക്കൊണ്ടതെന്നും ഗെലോട്ട് പറഞ്ഞു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan