രാഗേഷ് നാരായണന് സംവിധാനം ചെയ്യുന്ന ‘തണുപ്പ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അംഗുലങ്ങളേ വിറയാതുയരൂ’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചത് വിവേക് മുഴക്കുന്ന് ആണ്. നവാഗതസംഗീതസംവിധായകന് ബിബിന്‍ അശോക് ഈണമൊരുക്കി. ആണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തന്, ഡോ. ലക്ഷ്മി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രമാണ് ‘തണുപ്പ്’. പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്.
‘തണുപ്പ്’ എന്ന ചിത്രത്തിലെ ആദ്യഗാനം
