വിജയിയുടെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകനി’ലെ ഫസ്റ്റ് സിംഗിള്‍ റിലീസ് ചെയ്തു. ദളപതി കച്ചേരി എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. അനിരുദ്ധും അറിവും വിജയിയും ചേര്‍ന്നാണ് ഗാനം അലപിച്ചിരിക്കുന്നത്. അറിവിന്റേതാണ് വരികള്‍. പുജാ ഹെഗ്ഡെയും മമിത ബൈജും വിജയ്ക്ക് ഒപ്പം ആടിത്തിമിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളില്‍ എത്തും. രണ്ട് ദിവസം മുന്‍പ് ആയിരുന്നു ജന നായകന്റെ റിലീസ് തിയതി പുറത്തുവന്നത്. പൊങ്കല്‍ റിലീസായാണ് ജനുവരി 9ന് ചിത്രം തിയറ്ററുകളില്‍ എത്തുക. ജനനായകനിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്.
‘ജന നായകനി’ലെ ഫസ്റ്റ് സിംഗിള്‍ എത്തി
