മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ല്‍ നിവിന്‍ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , ഐ ആം കാതലന്‍ തുടങ്ങീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. ബത്ലഹേം കുടുംബ യൂണിറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം.
‘ബത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രം എത്തുന്നു
