പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനെയും പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തുകയും മർദിക്കുകയും ചെയ്തിരുന്നു എന്നും കുടുംബം ആരോപിച്ചു.സിദ്ധാർത്ഥിനെതിരെ മരണശേഷവും പരാതി കെട്ടിച്ചമച്ചു. മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര പരാതി പരിഹാരസമിതി രണ്ടുദിവസം യോഗവും ചേർന്നിരുന്നു. ആരും സഹായത്തിന് ഇല്ലാതെ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് ആണ് സിദ്ധാർത്ഥിനെതിരെ വിചാരണ നടത്തിയത്. അടുത്ത സുഹൃത്തുക്കൾ പോലും സഹായിച്ചില്ല. ഈ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം.
സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനെയും പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു
