ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി പി ജയരാജൻ. തനിക്ക് നീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി ധൃതി കാണിച്ചുവെന്നും മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസ് ധൃതിപ്പെട്ട് പരിഗണിച്ചുവെന്നും പി.ജയരാജൻ കുറ്റപ്പെടുത്തി. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതരെ ജനങ്ങൾ പ്രതികരിക്കണമെന്നും പ്രലോഭനങ്ങൾക്ക് വശംവദരാകാതെ നീതി ലഭ്യമാക്കാനുള്ള ബാധ്യത ന്യായാധിപർക്കുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി പി ജയരാജൻ
