ഇന്നലെ രാത്രിയാണ് കോഴിക്കോട് കുറ്റ്യാടി നെടുമണ്ണൂർ എൽപി സ്കൂളില ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവർത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തില്‍ കുന്നുമ്മൽ എഇഒയോട് ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ റിപ്പോർട്ട് തേടി. റിപ്പോർട്ട് ഇന്ന് തന്നെ മേലുദ്യോഗസ്ഥര്‍ക്ക് നൽകുമെന്ന് കുന്നുമ്മൽ എഇഒ അറിയിച്ചു. അതോടൊപ്പം പൂജ നടന്നത് തന്റെ അറിവോടെയല്ലെന്നും, രാത്രി 7 മണിയോടെ നാട്ടുകാർ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞതെന്നും ന്കൂൾ ഹെഡ്മിസ്ട്രസ് പറഞ്ഞു.
നെടുമണ്ണൂർ എൽപി സ്കൂളില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി
