1970 കളിൽ യൂഗോസ്ലാവിയൻ കമ്പനി നിർമിച്ച രണ്ട് അണക്കെട്ടുകൾ ഒന്നിച്ചു തകർന്നതോടെയാണ് ലിബിയൻ തീര നഗരമായ ഡെർണ പൂർണ്ണമായി മുങ്ങിയത്. ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം ഒറ്റയടിക്ക് ഡെര്‍ണ നഗരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രളയക്കെടുതിയിൽ മരണസംഖ്യ ഇരുപതിനായിരം ആയേക്കും.വലിയ കുഴികൾ ഉണ്ടാക്കി കൂട്ടമായി മൃതശരീരങ്ങൾ കുഴിച്ചുമൂടുകയാണ് രക്ഷാപ്രവർത്തകർ.അതോടൊപ്പം കൃത്യമായ പ്രളയ മുന്നറിയിപ്പ് ജനങ്ങൾക്ക് നല്‍കിയിരുന്നില്ലെന്ന വിവരങ്ങളും ഇപ്പോൾ വെളിപ്പെടുന്നുണ്ട്.
ലിബിയൻ പ്രളയക്കെടുതിയിൽ മരണസംഖ്യ ഇരുപതിനായിരം ആയേക്കും
