Screenshot 2024 01 30 18 57 28 932 com.google.android.googlequicksearchbox edit

കെ സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി.ഇ പി ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജി സുധാകരൻ ഹർജി സമർപ്പിച്ചത്.50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.തലശ്ശേരി അഡീഷണല്‍ സബ് കോടതിയാണ് ഹർജി  തള്ളിയത്.ജി സുധാകരൻ നൽകിയ പാപ്പർ ഹർജിയും കോടതി നേരത്തെ തള്ളിയിരുന്നു. മാനനഷ്ടക്കേസിൽ കെട്ടിവെക്കേണ്ട 3. 43 ലക്ഷം രൂപ നൽകാൻ സുധാകരൻ തയ്യാറായിരുന്നില്ല.

കണ്ണൂർ എംഎൽഎ ആയിരിക്കെ, ഗൂഢാലോചനക്കുറ്റത്തിന് 1997ലാണ് കെ സുധാകരൻ അറസ്റ്റിലായത്. കേസ് വീണ്ടും സജീവമാകുന്നത് കഴിഞ്ഞ വർഷമാണ് . അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ 15 ദിവസത്തിനുളളിൽ അടയ്ക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കേസ് തള്ളിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *