ഇടുക്കി ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും മർദ്ദിച്ച കേസിൽ ബോണാമി സ്വദേശി അല്ലി ഭവൻ വീട്ടിൽ സോമനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവരെയാണ് ചികിത്സ തേടിയെത്തിയ സോമൻ മർദ്ദിച്ചത്. കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞെത്തിയ സോമന് എക്സ് റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ആശുപത്രിയിൽ ഇല്ലെന്നും പറഞ്ഞതിനെ തുടർന്ന് ഡോക്ടറുടെ കാബിൻ അടച്ചിട്ട ശേഷം ഡോക്ടറെ അസഭ്യം പറയുകയും ഇത് കേട്ട് ക്യാബിനിൽ എത്തിയ നേഴ്സിന്റെ മുഖത്ത് അടിക്കുകയും തടയാൻ എത്തിയ ഡോക്ടറെ മർദ്ദിക്കുകയും ആയിരുന്നു. സോമനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻറ് ചെയ്തു.
സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെയും നഴ്സിനെയും മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ
