ജീവിതത്തില്‍ കഷ്ടപ്പെടുന്നവര്‍ ഒരിക്കലും മറ്റുള്ളവരുടെ സാധനങ്ങള്‍ ആഗ്രഹിക്കില്ല. എന്തെങ്കിലും കണാതായാല്‍ ഉടനെ നമ്മള് അവരെ സംശയിക്കും. എന്താ കുട്ടാ, ഞാന്‍ പറയുന്നത് ശരിയല്ലേ? മാമന് ചോദിച്ചു. കവിന് തലയാട്ടി. അറിയപ്പെടുന്ന തമിഴ് ബാലസാഹിത്യകാരന്‍ മു.മുരുഗേഷിന്റെ ശ്രദ്ധേയമായ 16 കഥകളുടെ സമാഹാരം. ‘തവിട്ടു കുരുവിയും തങ്കരാശുമാമനും’. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 95 രൂപ.