ബിജെപി നേതൃത്വം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിട്ട് തങ്ങൾക്കൊപ്പം വരുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളായ പദ്മിനി തോമസും, തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിട്ടു ബിജെപിയിൽ ചേരാനായി ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി. കെ സുരേന്ദ്രന്റെ നേതൃത്വത്തിലാകും ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക. തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു.
പത്മജയ്ക്കും പദ്മിനിക്കും പിന്നാലെ ബിജെപിയിലേക്ക് തമ്പാനൂർ സതീഷ്
