ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിയുടെ 40 വര്‍ഷത്തെ അപ്രമാദിത്യത്തിന് അവസാനം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറിന്റെ നിര്‍മാതാക്കള്‍ എന്ന നാല്‍പ്പതു വര്‍ഷത്തെ മാരുതി റെക്കോഡ് ടാറ്റ മോട്ടോഴ്‌സ് ഭേദിച്ചു. ടാറ്റ മോട്ടോഴ്സിന്റെ സബ്കോംപാക്റ്റ് എസ്യുവിയായ പഞ്ച്, മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, മാരുതി സുസുക്കി ബ്രെസ എന്നിവയെ പിന്തള്ളി 2024ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറെന്ന നേട്ടം സ്വന്തമാക്കി. 2024ല്‍ 2,02,000 ടാറ്റ പഞ്ച് കാറുകളുടെ വില്‍പ്പനയാണ് നടന്നത്. മാരുതിയുടെ വാഗണ്‍ ആര്‍, എര്‍ട്ടിഗ കാറുകള്‍ 1്,90,000 എണ്ണമാണ് വിറ്റത്. 2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാറുകളില്‍ മൂന്നെണ്ണം എസ്യുവികളായിരുന്നു. 2021ല്‍ പുറത്തിറങ്ങി ആദ്യ മാസത്തില്‍ തന്നെ ടാറ്റ പഞ്ച് 10,000 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ശക്തമായ അരങ്ങേറ്റം നടത്തി, 2022ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പത്താമത്തെ കാറായി മാറി. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിലുള്ളത്. ഉപയോക്താക്കള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്. ആധുനിക രൂപവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ളതിനാല്‍, പഞ്ച് വേറിട്ടുനില്‍ക്കുന്നു.