ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം. ‘ടര്‍ക്കിഷ് നാടോടിക്കഥകള്‍’. പുനരാഖ്യാനം – എസ്.എ ഖുദ്‌സി. മാതൃഭൂമി. വില 177 രൂപ.