തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറി. ഓരോ മണ്ഡലങ്ങളിലേക്കും 3 പേരുടെ വീതം ആളുകളെ ഉൾപ്പെടുത്തിയുള്ള പാനൽ കേന്ദ്ര നേതൃത്വത്തിന് കൈമാറിയെങ്കിലും, പ്രമുഖ നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലാണ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എവിടെ മത്സരിക്കുമെന്നതിൽ തർക്കം തുടരുകയാണ്. മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന നിലപാടിലാണ് അണ്ണാമലൈ.
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറി
