മലയാള സാഹിത്യത്തിലെ ഇതിഹാസങ്ങളിലൊരാളാണ് ടി. പത്മനാഭന്. എഴുപത്തിയാറ് വര്‍ഷത്തെ സാഹിത്യ ജീവിതത്തില്‍ കഥകള്‍ മാത്രമെഴുതിയ ടി. പത്മനാഭന് ഇന്നും കഥകള്‍ എഴുതികൊണ്ടേയിരിക്കുന്നു. ടി. പത്മനാഭന്റെ ജീവിതത്തെയും സാഹിത്യകൃതികളെയും ആസ്പദമാക്കി എഴുത്തുകാരനും, സംവിധായകനുമായ സുസ്മേഷ് ചന്ത്രോത്ത് ഒരുക്കിയ ‘നളിനകാന്തി’ എന്ന ചിത്രം ഈ മാസമായിരുന്നു തിയേറ്ററുകളിലും ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശനത്തിനെത്തിയത്. സംഗീതപ്രേമി കൂടിയായ ടി. പത്മനാഭന്റെ ജീവിതം സിനിമയായപ്പോള്‍ സംഗീതത്തിനും വളരെയേറെ പ്രാധാന്യം നല്‍കികൊണ്ടാണ് സുസ്മേഷ് ചന്ത്രോത്ത് ചിത്രമൊരുക്കിയിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സുദീപ് പാലനാട് സംഗീതമൊരുക്കിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ ‘ആകെയിരുട്ടാണ്… കര്‍ക്കിടരാവാണ്..’ എന്ന ഗാനം പുറത്തുവന്നിരിക്കുകയാണ്. അനഘ ശങ്കര്‍ കലാമണ്ഡലമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീവിതത്തില്‍ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേള്‍പ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ സുസ്മേഷ് ചന്ത്രോത്ത് വരച്ചിടുന്നു.
ടി. പത്മനാഭന് ചിത്രം ‘നളിനകാന്തി’യിലെ ഗാനം
