‘2016ലെ ഹിറ്റ് ചിത്രം ‘പിച്ചൈക്കാരനു’ ശേഷം വിജയ് ആന്റണിയും സംവിധായകന്‍ ശശിയുമൊന്നിക്കുന്ന ‘നൂറു സ്വാമി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സുപ്രധാനകഥാപാത്രമായി സ്വാസിക വിജയ്‌യും എത്തുന്നു. തമിഴ് ഗ്രാമീണപശ്ചാത്തലത്തിലുള്ള ‘നൂറുസ്വാമി’യിലെ സെല്‍വി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കുകയാണ് സ്വാസിക. സ്വാസികയെക്കൂടാതെ ലിജോ മോളും കരുണാസും അജയ് ദിഷനും ചിത്രത്തിലുണ്ട്. ചിത്രം ജൂണ്‍ 19ന് തിയറ്ററുകളിലെത്തും. അമ്മ-മകന്‍ ബന്ധത്തിന്റെ വൈകാരികത പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചനകള്‍. വിധവയായ അമ്മയായാണ് സ്വാസിക ചിത്രത്തിലെത്തുന്നത്. അതിവൈകാരിക അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ സ്വാസികയുടെ പ്രകടനം തന്നെയാണ് വേറിട്ടുനില്‍ക്കുന്നത്. വിജയ് ആന്റണി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
