വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കാണപ്പെട്ട നെടുമങ്ങാടെ സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള ലക്ഷ്യത്തോടെ ആയിരുന്നു സന്ദർശനം എന്നും, ഒന്നും വിശ്വസിക്കാനാകുന്നില്ല, സത്യാവസ്ഥ പുറത്ത് വരണം, ക്രൂരമായാണ് ഒരു പാവത്തെ കൊന്നതെന്നും ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരരുതെന്നും സിബിഐ പോലുള്ള ഏജൻസികൾ സംഭവം അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
