താൽകാലിക വിസി നിയമനം സംബന്ധിച്ച ഗവർണറുടെ ഹർജിയുമായി ബന്ധപ്പെട്ട് വിസി നിയമനം നീളുന്നത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്ന് സുപ്രിം കോടതി പറഞ്ഞു. ചാൻസിലറും സർക്കാരും ഐക്യത്തോടെയാണ് പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാന സർക്കാരും ചാൻസലറും കൂടി ആലോചിച്ച് സ്ഥിരം വി സി നിയമനത്തിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. സർക്കാരും ചാൻസിലറും തമ്മിലുളള തർക്കത്തിൽ അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്ന് നിരീക്ഷിച്ച കോടതി , ദയവായി രാഷ്ട്രീയം കൊണ്ടുവരരുതെന്നും നിര്‍ദേശിച്ചു സർക്കാർ സഹകരിച്ച് പോകണമെന്നും സർക്കാർ പറയുന്നത് ചാൻസിലറും കേൾക്കണമെന്നും കോടതി ആവശ്യപ്പെട്ടു
ചാൻസിലറും സർക്കാരും ഐക്യത്തോടെയാണ് പ്രവർത്തിക്കേണ്ടതെന്ന് സുപ്രിംകോടതി
